വെള്ളപ്പൊക്കത്തിൽ അകപ്പെട്ട രാജ്കിരണിനെ രക്ഷപ്പെടുത്തി ഇന്ത്യൻ നേവി

ചിത്രത്തിന് കടപ്പാട് യൂട്യൂബിൽ നിന്നും

തുടര്‍ച്ചയായി പെയ്യുന്ന പേമാരിയില്‍ ചെന്നൈയില്‍ ജനജീവിതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. സിനിമാതാരങ്ങൾ ഉള്‍പ്പടെ നിരവധി ആളുകളാണ് വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് കിടക്കുന്നത്.

പ്രളയത്തിൽ തമിഴ്നടൻ രാജ്കിരണെയും കുടുംബത്തെയും ദുരന്തനിവാരണസേന രക്ഷപ്പെടുത്തുകയുണ്ടായി. രാജ്കിരണിന്റെ വീട് പൂർണമായും വെള്ളം കയറിയ അവസ്ഥയിലായിരുന്നു. കയര്‍ കെട്ടിയാണ് ഇന്ത്യൻ നേവി നടനെ രക്ഷപ്പെടുത്തിയത്.