ചെന്നൈയിൽ ഐമാക്സ് എത്തി

ചെന്നൈയിലെ സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. നഗരത്തിൽ ഐമാക്സ് തിയറ്റർ എത്തുന്നു. നവംബർ 20ന് ചെന്നൈയിൽ ഐമാക്സ് എത്തും. ജയിംസ്ബോണ്ട് ചിത്രം സ്പെക്ട്രയാണ് ഉദ്ഘാടനചിത്രം.

ഹോളിവുഡ് ആരാധകർ ഒരുപാടുള്ള സ്ഥലമാണ് ചെന്നൈ. ഹൈദരാബാദ്, ബംഗലൂരു എന്നിവിടങ്ങളിലാണ് ഐമാക്സ് തിയറ്റർ ഉളളതും. ഹോളിവുഡിൽ ഇപ്പോൾ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം ഐമാക്സ് അനുഭവം ലക്ഷ്യമാക്കി പുറത്തിറക്കുന്നവയാണ്.

11 സ്ക്രീൻ ഉള്ള മള്‍ട്ടിപ്ളക്സ് തിയറ്ററായ ലുക്സിലാണ് ഐമാക്സ് എത്തുന്നത്. ഒരു ടിക്കറ്റിന്റെ വില 360 രൂപ.