ഇരൈവി; കിടിലൻ ടീസർ

പിസ, ജിഗർതാണ്ഡ എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ഇരൈവിയുടെ ആദ്യ ടീസർ പുറത്തുവന്നു. വിജയ് സേതുപതി, അഞ്ജലി, ബോബി സിംഹ, എസ്.ജെ സൂര്യ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വ്യത്യസ്തമായ പ്രമേയങ്ങളും അവതരണശൈലിയുമായി എത്തുന്ന കാർത്തിക് തമിഴിലെ ശ്രദ്ധേയരായ യുവസംവിധായകരിൽ ഒരാളാണ്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം നിർവഹിക്കുന്നത്.