ലോറന്‍സിനെ പ്രണയിക്കാന്‍ കാജലിന് രണ്ടു കോടി പ്രതിഫലം

കാഞ്ചന 2വിന് ശേഷം ലോറന്‍സ് നായകനായി എത്തുന്ന മൊട്ട ശിവ കെട്ട ശിവ എന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാള്‍ നായികയായി എത്തും. വേന്ദര്‍ മൂവീസ് ആണ് ചിത്രത്തിന്‍റെ നിര്‍മാണം.

രണ്ട് കോടി രൂപയാണ് ചിത്രത്തില്‍ കാജലിന്‍റെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ മസാല എന്‍റര്‍ടെയ്നറായ ചിത്രത്തില്‍ ഗ്ലാമര്‍ വേഷത്തിലാകും കാജല്‍ എത്തുക.

നാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഹൊറര്‍ ത്രില്ലറായ ചിത്രം കിങ് കോബ്രയെ ചുറ്റിപ്പറ്റിയുള്ള കഥയാണ് പറയുന്നത്.