വിജയ് സേതുപതിയും മഡോണയും; കവൻ ട്രെയിലർ

വിജയ് സേതുപതിയും മഡോണ സെബാസ്റ്റ്യനും വീണ്ടും ഒന്നിക്കുന്ന ചിത്രമായ കവന്‍ ട്രെയിലർ പുറത്ത്. കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലറാണ്. കോ സിനിമ പോലെ ഇത്തവണയും മാധ്യമപ്രവർത്തനാണ് ഈ സിനിമയുടെയും പ്രമേയം.. ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്.

രാജേന്ദര്‍, വിക്രാന്ത്, ചാന്ദിനി തമിലരശന്‍, പാണ്ടിയരാജന്‍, ജഗന്‍, അക്ഷദീപ് സൈഗാള്‍ എന്നിവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കെ വി ആനന്ദ്, സുഭ, കാബിലന്‍ വൈരമുത്തു എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കല്‍പതി എസ് അഘോരം, കല്‍പതി എസ് ഗണേഷ്, കല്‍പതി എസ് സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.