മാളവിക ആളാകെ മാറി

മാളവിക

കുക്കൂ' എന്ന ചിത്രത്തിലൂടെ തമിഴകത്ത് ശ്രദ്ധനേടിയ താരമാണ് മലയാളിയായ മാളവിക നായര്‍. ദുൽഖർ നായകനായി എത്തിയ ഉസ്താദ് ഹോട്ടലിലൂടെ അഭിനയരംഗത്തെത്തിയ താരം ഇപ്പോൾ തമിഴിലും തെലുങ്കിലും തിരക്കേറിയ നടിയായി മാറിയിരിക്കുന്നു.

ഉസ്താദ് ഹോട്ടലിന് മേജർ രവിയുടെ കർമയോദ്ധ, ബ്ലാക് ബട്ടർഫ്ലൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തമിഴ് ചിത്രമായ കുക്കൂ ആണ് മാളവികയെ ശ്രദ്ധേയയാക്കിയത്. അന്ധയായ ഒരു പെണ്‍കുട്ടിയെയാണ് ചിത്രത്തില്‍ മാളവിക അവതരിപ്പിച്ചിട്ടുള്ളത്. ചിത്രത്തിലെ അഭിനയത്തിന് തമിഴ് സംവിധായകന്‍ ബാലയുടെ പ്രശസംയും പിടിച്ചു പറ്റി.

മുംബൈയിലാണ് മാളവിക ജനിച്ചതും വളര്‍ന്നതും. മോഡലിങ്ങിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. ഒടുവില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ ചിത്രം പകിടയാണ്. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ നായകയായാണ് മാളവിക എത്തിയത്

ഇപ്പോൾ മാളവികയുടെ പുതിയ തെലുങ്ക് ചിത്രം കല്യാണ വൈഭോഗമേ റിലീസിനൊരുങ്ങുകയാണ്. നാഗ ശൗര്യയാണ് ചിത്രത്തിൽ നായകൻ. മലയാളി നടി പേളി മാനിയും ചിത്രത്തിലൊരു പ്രധാനവേഷത്തിലെത്തുന്നു.