പ്രേമത്തിലെ ജോര്‍ജ് ആകാന്‍ നാഗചൈതന്യ

മലയാളത്തില്‍ തരംഗമായ പ്രേമം സിനിമ തമിഴിലേക്കും തെലുങ്കിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. തമിഴില്‍ നിവിന്‍ പോളിയുടെ വേഷം ആരു ചെയ്യും എന്ന കണ്‍ഫ്യൂഷനിലാണ്. സൂര്യയും ധനുഷുമാണ് നിവിന്റെ വേഷം അവതരിപ്പിക്കാന്‍ തമിഴില്‍ തയ്യാറായിരിക്കുന്നത്. എന്നാല്‍ ഇവരില്‍ ആര് നിവിന്‍ പോളിയാകുമെന്നതില്‍ ഇതുവരെ തീരുമാനവുമായിട്ടില്ല.

തെലുങ്കില്‍ പക്ഷേ ഈ വകപ്രശ്നങ്ങളൊന്നുമില്ല. സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ മകന്‍ നാഗചൈതന്യയാകും പ്രേമം തെലുങ്കില്‍ ജോര്‍ജ് ആയി എത്തുക. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.