ബാഹുബലിയുമായി പുലിയെ താരതമ്യം ചെയ്യരുത്; ഇതൊരു അപേക്ഷയാണ്

ദയവുചെയ്ത് പുലി സിനിമയെ ബാഹുബലിയുമായി താരതമ്യം ചെയ്യരുതെന്ന് പുലി സംവിധായകന്‍ ചിമ്പു ദേവന്‍. നിരൂപകരോടും പ്രേക്ഷകരോടുമാണ് എന്‍റെ അപേക്ഷ. ബാഹുബലി ഒരു വാര്‍മൂവിയാണ് , പുലിയാകട്ടെ ഒരു ഫാന്‍റസി അഡ്വെഞ്ചര്‍ സിനിമയും. രണ്ടും അതുകൊണ്ട് തന്നെ വളരെ വ്യത്യാസപ്പെട്ടിരിക്കും. ചിമ്പു ദേവന്‍ പറഞ്ഞു.

വലിയ പ്രതീക്ഷയൊന്നുമില്ലാതെ വന്നാല്‍ എല്ലാവരെയും പുലി തൃപ്തിപ്പെടുത്തും. കൊമേഴ്സ്യല്‍ നിലവാരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതും. കുടുംബപ്രേക്ഷകരെ ലക്ഷ്യംവെച്ച് േവണം പുലി ഒരുക്കാനെന്ന് വിജയ് സാര്‍ ആദ്യം മുതലേ പറഞ്ഞിരുന്നു. ചിമ്പു ദേവന്‍ കൂട്ടിച്ചേര്‍ത്തു.

തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി മൂവായിരത്തോളം സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആക്ഷനും പ്രണയവും കോര്‍ത്തിണക്കിയൊരുക്കുന്ന ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാര്‍. ബോളിവുഡ് താരം ശ്രീദേവി ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്. മാസ് മസാലാ ചേരുവകളില്‍ നിന്നും മാറി ഫാന്റസി കോമഡി വിഭാഗത്തിലുള്ള ചിത്രമായിരിക്കും പുലി.