ഷൂട്ടിങിനിടയിൽ ശാന്തനു ഭാഗ്യരാജിന് പരുക്ക്

തമിഴ് യുവതാരം ശാന്തനു ഭാഗ്യരാജിന് ചിത്രീകരണത്തിനടയിൽ പരുക്ക്. മുഖത്തും കൈയിലുമാണ് പരുക്കേറ്റത്. പൊളളാച്ചിയിൽ പേരിടാത്ത തമിഴ് ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് അപകടം.

ഡ്യൂപ്പ് ഇല്ലാതെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നതിനിടെയാണ് ശാന്തനുവിന് പരുക്കേറ്റത്. ആദ്യകാല നടി പൂര്‍ണിയുടെയും നടനും സംവിധായകനുമായ ഭാഗ്യരാജിന്റെയും മകനാണ് ശാന്തനു. ടിവി അവതാരകയായ കീര്‍ത്തിയാണ് ശാന്തനുവിന്റെ ഭാര്യ.