വിജയ് എന്‍റെ സഹോദരന്‍: ചിമ്പു

റിലീസ് അനശ്ചിതത്വത്തില്‍ നിന്നിരുന്ന ചിമ്പുവിന്റെ വാലുവിനെ ഇളയദളപതി വിജയ് ആണ് വിവാദങ്ങളില്‍ നിന്ന് കരകയറ്റിയത്. വിജയിയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് തമിഴ്സിനിമാലോകത്തുനിന്നും നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ചിമ്പു തന്നെ ട്വിറ്ററിലൂടെ വിജയിയെ പ്രശംസിച്ച് രംഗത്തെത്തി. വിജയ് അണ്ണന് ഒരുപാട് നന്ദിയുണ്ടെന്നും വാലു പ്രശ്നത്തില്‍ കളങ്കമറ്റ സഹകരണമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ചിമ്പു ട്വീറ്റ് ചെയ്തു. അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. മറ്റൊരു അമ്മയില്‍ നിന്നുള്ള സഹോദരനാണ് വിജയ്. ചിമ്പു പറഞ്ഞു.

വാലു ആഗസ്റ്റ് 14 ന് തിയേറ്ററുകളില്ലെത്തും. ചിമ്പുവിനും വാലുവിനും വലിയൊരു സഹായവുമായെത്തിയത് ഇളയദളപതി വിജയ് ആണ്. പല കാരണങ്ങള്‍കൊണ്ടും ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിമ്പുവിന്റെ വാലുവിന്റെ റിലീസ് നീണ്ടു നീണ്ടു പോകുകയായിരുന്നു. ഒടുവില്‍ ഈ മാസം 17 ന് റിലീസ് ചെയ്യുമെന്ന് പറഞ്ഞ ചിത്രം കോടതി വിലക്കുമൂലം നടക്കാതെ പോയി. ഇതില്‍ മനംനൊന്ത് ചിമ്പു ആരാധകന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത് വാര്‍ത്തയായിരുന്നു. ഒടുവില്‍ ഇളയദളപതി വിജയ് പ്രശ്നത്തില്‍ നേരിട്ട് ഇടപെടുകയായിരുന്നു.