ബാഹുബലിയിലെ ആറുതെറ്റുകള്‍

എസ് എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി ബാഹുബലി മുന്നേറുന്പോള്‍ ചിത്രത്തിനെതിരെ ചിലവിമര്‍ശകരും രംഗത്തെത്തി കഴിഞ്ഞു. ബ്രഹ്മാണ്ഡസിനിമയില്‍ സംഭവിച്ച വലിയ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ചില വിമര്‍ശകര്‍ രംഗത്തെത്തിയിരിക്കുന്നത്.

നാല് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം ഇതുവരെ അഞ്ഞൂറ് കോടിക്കടുത്ത് തിയേറ്ററുകളില്‍ നിന്ന് നേടിക്കഴിഞ്ഞു. സിനിമയെ സസൂക്ഷം സൂക്ഷിച്ച് വീക്ഷിച്ചാണ് സിനിമയെ കീറിമുറിച്ചിരിക്കുന്നത്.

ബാഹുബലി ഷോക്കിങ് മിസ്റ്റേക് എന്ന തലക്കെട്ടോട് കൂടിയ വിഡിയോ സോഷ്യല്‍മീഡിയയില്‍ തംരഗമായി കഴിഞ്ഞു. ഇവരെ കൂടാതെ മറ്റുപല വിദ്വാന്മാരും ചിത്രത്തിന്‍റെ തെറ്റുചൂണ്ടിക്കാട്ടി വിഡിയോയുമായി രംഗത്തെത്തിയിട്ടുണ്ട്.