കോടികൾ മുടക്കി വിജയ്–അറ്റ്ലീ ചിത്രം വരുന്നു

ഇളയദളപതി വിജയ്‌യും അറ്റ്ലീയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. തെറി എന്ന സൂപ്പർഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന പ്രോജക്ട് കൂടിയാണിത്. ശ്രീ തെനന്ദൽ ഫിലിംസ് ആണ് നിർമാണം. ഇവരുടെ നൂറാം ചിത്രമാണ്.

വിജയ്‌യുടെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമാകും ഇത്. ജ്യോതിക, സമാന്ത, കാജൽ അഗർവാൾ എന്നിവരാണ് നായികാകഥാപാത്രങ്ങൾ. വടിവേലു, സത്യരാജ്, എസ് ജെ സൂര്യ, സത്യൻ എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന് സംഗീതം പകരുന്നത് എ ആർ റഹ്മാൻ.

നവാഗതനായ ജി.കെ വിഷ്ണു ഛായാഗ്രഹണം. റൂബൈൻ എഡിറ്റിങ്. അനിൽ അരസ് സ്റ്റണ്ട്. മുത്തുരാജ് കലാസംവിധാനം. ബാഹുബലിയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ കെ വിജയേന്ദ്രപ്രസാദിന്റേതാണ് തിരക്കഥ. കഥ സംഭാഷണം സംവിധാനം അറ്റ്ലീ.

ഫെബ്രുവരി ഒന്നിന് ചെന്നൈയിൽ ചിത്രീകരണം തുടങ്ങും. പഞ്ചാബ്, അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളാണ് മറ്റുലൊക്കേഷന്‍.