പുലിയുടെ പ്രതിഫലമില്ല; ശ്രീദേവി പരാതി നൽകി

ഒരു ഇളയദളപതി ചിത്രത്തിന് അടുത്തകാലത്ത് സംഭവിച്ച ഏറ്റവും വലിയ നഷ്ടമാണ് പുലിയ്ക്ക് നേരിടേണ്ടി വന്നത്. 118 മുതൽമുടക്കിയെടുത്ത ചിത്രം തമിഴ്നാട്ടിൽ വൻപരാജയമായി. തമിഴ്നാട്ടിൽ വിതരണക്കാർക്ക് സിനിമമൂലം ഉണ്ടായത് 7.5 കോടിയുടെ നഷ്ടം.

ബോളിവുഡ് നടി ശ്രീദേവി ആയിരുന്നു വിജയിക്കൊപ്പം ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ച പ്രതിഫലം മുഴുവൻ നൽകാത്തതിനാൽ ശ്രീദേവി ഈ സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി നൽകിയിരിക്കുന്നു. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന് നൽകിയ പരാതിയിൽ 50 ലക്ഷം ഇനിയും നൽകാനുണ്ടെന്ന് ശ്രീദേവി ആരോപിക്കുന്നു.

ഇതിന് മുൻപ് വിജയിയ്ക്ക് നേരേണ്ടി വന്ന മറ്റൊരു വലിയ പരാജയം സുറ സിനിമയിലൂടെയായിരുന്നു. പുലിയുടെ കാര്യത്തിലും ഇതു തന്നെയാണ് സംഭവിച്ചത്.