ചെന്നൈയ്ക്ക് സഹായവുമായി തെലുങ്ക് താരങ്ങൾ

പ്രളയക്കെടുതിയിൽ വലയുന്ന തമിഴ്നാടിന് സഹായവാഗ്ദാനവുമായി തെലുങ്ക് താരങ്ങളും. തെലുങ്ക് സൂപ്പർതാരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപ സഹായനിധിയിലേക്ക് നൽകി. എന്നെ ഇന്ന് കാണുന്ന ഞാനാക്കിയത് ചെന്നൈയാണ്. ഞാൻ ചെന്നൈയെ സ്നേഹിക്കുന്നു, 18 വർഷത്തോളം താൻ ചെന്നൈയിൽ ജീവിച്ചിട്ടുണ്ടെന്നും അല്ലു അർജുൻ വ്യക്തമാക്കി. .

ജൂനിയർ എൻടിആറും മഹേഷ് ബാബുവും പത്ത് ലക്ഷം രൂപ വീതവും തമിഴ്നാട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് അറിയിച്ചു. രവിതേജ അഞ്ചു ലക്ഷവും സഹോദരന്‍ വരുണ്‍തേജ മൂന്ന്‌ ലക്ഷവും നല്‍കും. എന്‍ടി ആറിന്റെ സഹോദരന്‍ കല്യാണ്‍റാം അഞ്ചുലക്ഷം നല്‍കി.

ചെന്നൈയ്ക്കായി പ്രാർഥനകളുമായി ബോളിവുഡ് താരങ്ങളും രംഗത്തെത്തി. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, അനിൽ കപൂർ, വരുൺ ധവാൻ, അഭിഷേക് ബച്ചൻ, സൊനാക്ഷി സിൻഹ തുടങ്ങിയവരാണ് ചെന്നൈക്കായി പ്രാർഥനകളുമായി രംഗത്തെത്തിയത്.