‘തെറി’ തിയറ്റർ ലിസ്റ്റ്

കേരളത്തിലെ വിഷു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വിജയ് നായകനായി എത്തുന്ന തെറി നാളെ മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുകയാണ്. 150ലധികം തീയറ്ററുകളിലാണ് ചിത്രം എത്തുന്നത്.

തിരുവനന്തപുരത്ത് മാത്രം 12 തീയേറ്ററുകളാണ് തെറിക്കുള്ളത്. എറണാകുളത്ത് 13 തീയേറ്ററുകളിലും സിനിമ എത്തും. റിലീസിങ് ദിനമായ നാളെ പ്രത്യേക പ്രദര്‍ശനം പാലക്കാട്, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നടക്കും. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് തെറി തീയേറ്ററുകളിലേക്ക് എത്തുന്നത്.

രാജ റാണി എന്ന ചിത്രത്തിന് ശേഷം അറ്റ്‌ലീ സംവിധാനം ചെയ്യുന്ന തെറി ആക്ഷന് പ്രണയത്തിനും ഒരേപോലെ പ്രധാന്യമുള്ള സിനിമയാണ്. സമാന്തയും ആമി ജാക്സണുമാണ് നായികമാർ.