‘തെറി’ ലുക്കിൽ വിജയ്

ഇളയദളപതിയെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തെറിയുടെ ആദ്യ ചിത്രങ്ങൾ പുറത്തുവന്നു. വിജയ് പൊലീസ് ഗെറ്റപ്പിലുള്ള േവഷത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. ചിത്രത്തില്‍ വിജയ് മൂന്ന് വേഷങ്ങളിലെത്തുന്നു എന്നതാണ് പ്രധാനപ്രത്യേകത. ചിത്രത്തില്‍ ഒരു വിജയ് പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കും.

സമാന്തയും ആമി ജാക്സണും നായികമാരായി എത്തുന്ന ചിത്രത്തിന് ജിവി പ്രകാശ് സംഗീതം നിര്‍വഹിക്കുന്നു. തെറിയുടെ ആക്ഷന്‍ രംഗങ്ങളുടെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കലോയണ്‍ വോഡ്‌നിഷ്റോഫ് ആണ്. ട്രോയ്,മിഷന്‍ ഇംപോസിബിള്‍ എന്നീ ചിത്രങ്ങളിലെ ആക്ഷന്‍ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചയാളാണ് കലോയൺ.