ഉദയനിധിയുടെ നായികയായി മഞ്ജിമ

മഞ്ജിമ, ഉദയനിധി

ഒരു വടക്കൻ സെൽഫിയിലൂടെ നായികാപദവിയിലെത്തിയ മ​ഞ​്ജിമയ്ക്ക് തമിഴകത്ത് തിരക്കേറുന്നു. ചിമ്പു നായകനായി എത്തുന്ന ഗൗതം മേനോ‍ൻ ചിത്രം അച്ചം എൻപത് മടമൈയടാ റിലീസിനെത്തുമ്പോൾ മറ്റൊരു തമിഴ് ചിത്രത്തിൽ കൂടി നടി കരാ‍ർ ഒപ്പിട്ടിരിക്കുന്നു.

ഉദയനിധി സ്റ്റാലിനെ നായകനാക്കി സുശീന്ദ്രൻ ഒരുക്കുന്ന പുതിയ ചിത്രത്തിലും മഞ്ജിമയാണ് നായിക. വിഷ്ണുവാണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. സംഗീതം ഡി. ഇമ്മൻ.

പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍മോഹന്റെ മകളാണ് മഞ്ജിമ. ബാലതാരമായി മലയാളസിനിമയിലെത്തി ശ്രദ്ധനേടി.പ്രിയം, മയില്‍പ്പീലിക്കാവ് തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത താരം കൂടിയാണ്. മധുരനൊമ്പരകാറ്റില്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.