വിജയ് ഇനിയും ‘പുലി’യാകണം: ലിങ്കുസ്വാമി

വിജയ് ഇനിയും പുലി പോലുള്ള സിനിമകള്‍ ചെയ്യണമെന്ന് സംവിധായകനും നിര്‍മാതാവുമായ ലിങ്കുസ്വാമി. പുലി കണ്ടിറങ്ങിയ ലിങ്കുസ്വാമി സിനിമയുടെ സംവിധായകനായ ചിന്പുദേവനെയും നിര്‍മാതാവായ പി.ടി സെല്‍വകുമാറിനെയും അഭിനന്ദനമറിയിച്ചു. ഇതുപോലൊരു ഫാമിലി എന്‍റര്‍ടെയ്നര്‍ തമിഴ് സിനിമയ്ക്ക് ഇനിയും നല്‍കണമെന്നും ലിങ്കുസ്വാമി പറയുന്നു.

ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമകള്‍ മാത്രം ചെയ്യാതെ പുലി പോലെ കുട്ടികള്‍ക്കു കൂടി രസിക്കുന്ന ഇത്തരം സിനിമകള്‍ ഇനിയും വിജയ് ചെ്യ്യണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുലി സിനിമയ്ക്ക് സമ്മിശ്രപ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.