സെലിൻ എന്ന പാട്ടുകാരി

‘ഹലോ... ഒരു കേക്ക് വേണായിരുന്നു‘

എന്ന പ്രേമം സിനിമയിലെ ഡയലോഗിലൂടെ മലയാളികളുടെ മനസ്സിലേക്ക് രംഗപ്രവേശം ചെയ്ത തിളങ്ങുന്ന കണ്ണുകളുള്ള നടിയാണ് മഡോണ സെബ്യാസ്റ്റൺ (ചിത്രത്തിൽ സെലിൻ). സീൻ കോണ്ട്രാ എന്നൊരു ഗാനവും ചിത്രം അവസാനിക്കുമ്പോൾ ശംഭു (ശബരീഷ്) പാടുന്ന ഒരു കൂട്ടം ഗാനങ്ങളിലും ഒഴിച്ചാൽ അധികം ഗാനങ്ങളിൽ സെലിൻ പ്രത്യക്ഷപ്പെട്ടിട്ടില്ല. കൂടുതൽ ഡയലോഗുകളും ഇല്ല. എന്നാൽ ചിത്രം ഹിറ്റായതോടെ സെലീനും ഹിറ്റായി. മഡോണ എന്ന തന്റെ സ്വന്തം പേരിനേക്കാൽ സെലിൻ എന്ന പേരിലാണ് ഈ നടി ഇപ്പോൾ അറിയപ്പെടുന്നത്. എന്നാൽ ഈ നടി അഭിനയത്തിന് പ്രാധാന്യം നൽകണോ അതോ താൻ സ്വപ്നം കണ്ടിരുന്ന ഗാനമേഖലയിൽ കൂടുതൽ ഊന്നൽ നൽകണോയെന്ന ചിന്തയിലാണ്.

അഭിനയ രംഗത്തേക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും സെലക്ടീവാകാനാണ് മഡോണയുടെ തീരുമാനം. എന്നാൽ അവസരങ്ങൾക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിക്കില്ല. എന്നാൽ തന്റെ പാട്ടുസ്വപ്നങ്ങൾ അവസാനിപ്പിക്കാൻ താരം തയ്യാറല്ല. അഭിനയത്തോടൊപ്പം നല്ലൊരു ഗായികയായി അറിയപ്പെടാനും സ്വതന്ത്ര സംഗീത പ്രാധാന്യമുള്ള ഒരു സംഘത്തിന്റെ ഭാഗമായി തുടരാനുമാണ് താരത്തിന്റെ തീരുമാനം.

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് യൂ ടൂ ബ്രൂട്ടസ് എന്ന ചിത്രത്തിലൂടെ പാട്ടുകാരിയായി അരങ്ങേറ്റം കുറിച്ച മഡോണ കുട്ടിക്കാലം മുതലേ സംഗീതവും അവതരണവുമായി ടിവി ചാനലുകളിൽ സജീവമായിരുന്നു. അച്ഛന്റേയും അമ്മയുടേയും താൽപര്യംകൊണ്ട് കുഞ്ഞുന്നാളിൽ സംഗീതം അഭ്യസിച്ചുതുടങ്ങിയതാണ്. പിന്നീട് സംഗീതമാണ് തന്റെ വഴി എന്ന തീരുമാനിക്കുകയായിരുന്നു.

തന്നെ പോലെ ചിന്തിക്കുന്ന, അതേ പൾസുള്ള ആളുകൾക്കൊപ്പമൊരു സംഗീത സംഘം ഇതിനായി തിരയുമ്പോഴായിരുന്നു യൂ ട്യൂ ബ്രൂട്ടസിന്റെ സംഗീത സംവിധായകൻ റോബി എബ്രഹുമായി ഒരു പ്രോജക്ട് ചെയ്യാൻ അവസരം ലഭിച്ചത്. റോബിയും അദ്ദേഹത്തിന്റെ സമാനചിന്താഗതിക്കാരായ കുറച്ച് സംഗീതജ്ഞരും ചേർന്ന് ബാൻഡ് രൂപീകരിച്ചുകഴിഞ്ഞു. അതുവഴി തന്റെ സംഗീതലോകം കുറച്ചുകൂടി വിശാലമാകും എന്നാണ് മഡോണയുടെയും വിശ്വാസം.