Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈറലായി അല്ലുവിന്റെ ‘ക്യാപ് ട്രിക്ക്’: വിഡിയോ

allu-arjun

തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ ‘ലവർ ഒാൾസോ ഫൈറ്റർ ഒാൾസോ’ എന്ന ഗാനത്തിലെ താരത്തിന്റെ ക്യാപ് ട്രിക്ക് വൈറലാകുന്നു. രജനികാന്തും മറ്റും കുളിങ് ഗ്ലാസ്സു കൊണ്ടൊക്കെ കാണിച്ചതു പോലെ തൊപ്പി കൊണ്ട് ചില ഗിമ്മിക്കുകൾ കാണിക്കുകയാണ് താരം ഇൗ ഗാനരംഗങ്ങളിൽ. ഇതിൽ പലതും വളരെ പ്രയാസമേറിയ ട്രിക്കുകളുമാണ്.

ഗാനം കണ്ടവരിൽ പലരും ഇത് ഗ്രാഫിക്സ് ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ അല്ലു തൊപ്പി കൊണ്ടുള്ള ട്രിക്കുകൾ പരിശീലിക്കുന്ന വിഡിയോ പുറത്തു വിട്ടു കൊണ്ട് ചിത്രത്തിന്റെ അണിയറക്കാർ തന്നെ പറയുന്നു സംഭവം ഒറിജിനലാണെന്ന്. ചിത്രത്തിന്റെ ഒാഡിയോ ലോഞ്ചിലാണ് ഇൗ വിഡിയോ അണിയറക്കാർ പുറത്തു വിട്ടത്. എന്നും ഷൂട്ടിങ്ങിനു ശേഷം അല്ലു ക്യാപ് ട്രിക്ക് പരിശീലനമായിരുന്നുവെന്ന് അണിയറക്കാർ പറയുന്നു. ഒരു വർഷം കൊണ്ട് പഠിച്ചെടുക്കേണ്ട ക്യാപ് ട്രിക്ക് അല്ലു വെറും രണ്ടു മാസം കൊണ്ട് പഠിച്ചെന്നും ഇവർ പറയുന്നു. ഗ്രാഫിക്സ് വേണ്ടെന്നു പറഞ്ഞതും അല്ലു തന്നെ. 

വിഡിയോയിൽ അല്ലു തൊപ്പി കൊണ്ടുള്ള ഒട്ടനവധി നമ്പറുകൾ പഠിച്ചെടുക്കുന്നത് കാണാം. ക്യാപ് ട്രിക്ക് ഗാനത്തിൽ അല്ലുവിനൊപ്പം അതീവ ഗ്ലാമറസ്സായി നായികയായ അനു ഇമ്മാനുവലുമുണ്ട്. വിശാൽ–ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.