Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമറസ്സായി അനു ഇമ്മാനുവൽ: അല്ലു ചിത്രത്തിലെ പുതിയ ഗാനം

anu-emmanuval

അല്ലു അർജുൻ നായകനാകുന്ന പുതിയ ചിത്രം നാ പേരു സൂര്യയിലെ മറ്റൊരു വിഡിയോ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘ഇറഗ ഇറഗ’ എന്ന ഗാനത്തിന്റെ രംഗങ്ങളിൽ അതീവ ഗ്ലാമറസ്സായാണ് നായികയായ അനു ഇമ്മാനുവൽ എത്തുന്നത്. അല്ലുവും തകർപ്പൻ നൃത്തച്ചുവടുകളുമായി അനുവിനൊപ്പമുണ്ട്. 

വിശാൽ–ശേഖർ ഇൗണം കൊടുത്തിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. രാഹുലും മോഹനയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഇതേ ചിത്രത്തിലെ ബ്യൂട്ടിഫുൾ ലവ് എന്ന ഗാനം വലിയ തരംഗം തീർത്തിരുന്നു. 

സൈനിക ഉദ്യോഗസ്ഥനായി അല്ലു എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വംശിയാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ആക്‌ഷൻ റൊമാന്റിക്ക് ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം ഉടൻ തീയറ്ററുകളിലെത്തും.