Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പറഞ്ഞ് കാർത്തിയും സായിഷയും

karthi1

മനോഹരമായ പ്രണയഗാനവുമായി എത്തിയിരിക്കുകയാണ് കാർത്തി. കടൈക്കുട്ടി സിങ്കത്തിലേതാണ് പുതിയഗാനം. കാർത്തിയും സായിഷയുമാണ് ഗാനരംഗങ്ങളിൽ എത്തുന്നത്. 'സണ്ടക്കാരി വാടി' എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ ജനശ്രദ്ധ നേടി. മികച്ച വരികളും ഈണവുമാണ് ഗാനത്തിന്റെ പ്രത്യേകത. 

ഡി ഇമ്മനും വന്ദന ശ്രീനിവാസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുഗഭാരതിയുടെ വരികൾ. ഡി ഇമ്മന്റെ സംഗീതം. കാർത്തി, സയ്യേഷ, സത്യരാജ്, സൂരി, പ്രിയ ഭവാനി, ശങ്കർ, അർഥന ബിനു എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. പാണ്ടിരാജാണ് ചിത്രത്തന്റെ കഥയും സംവിധാനവും. 

ഗാനത്തിൽ കാർത്തി ജീവിക്കുകയാണെന്നാണ് പ്രേക്ഷക പ്രതികരണം. 2ഡി എന്റർടെയിൻമെന്റിന്റെ ബാനറിൽ സൂര്യയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൃഷിയെ ജീവനുതുല്യം സ്നേഹിക്കുന്ന കർഷകനായാണ് കാർത്തി എത്തുന്നത്.