രജനീകാന്തിനും തൃഷയ്ക്കും 'ആഹാ കല്യാണം', വൻവരവേൽപ്

രജനീകാന്ത് നായകനാകുന്ന പേട്ടയിലെ പുതിയ ഗാനത്തിനു വൻവരവേൽപ്. തൃഷയ്ക്കൊപ്പമുള്ള 'ആഹാ കല്യാണം' എന്ന ഗാനത്തിന്റെ ലിറിക് വിഡിയോയാണു എത്തിയത്. അനിരുദ്ധ് രവിചന്ദർ ആണു സംഗീതം. കാർത്തികിന്റെ വരികൾ. അന്തോണി ദാസൻ ആണു ഗാനം ആലപിച്ചിരിക്കുന്നത്. 

റിലീസ് ചെയ്തു മണിക്കൂറുകൾക്കകം മൂന്നരലക്ഷത്തോളം ആളുകളാണു ഗാനം യൂട്യൂബിൽ കണ്ടത്. ഇനി എല്ലാ കല്യാണങ്ങൾക്കും ഈ പാട്ടായിരിക്കും എന്നാണു രജനി ആരാധകരുടെ കമന്റുകൾ. അനിരുദ്ധിന്റെ സംഗീതത്തെ  പ്രശംസിക്കുന്നവരുമുണ്ട്. 

പേട്ടയിലെ ഇതുവരെ എത്തിയ ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇരട്ട പ്രതിഛായയുള്ള കഥാപാത്രമായാണു രജനീകാന്ത് ചിത്രത്തിൽ വേഷമിടുന്നത്. നവാസുദ്ദീൻ സിദ്ധിഖി വില്ലൻ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ‌പേട്ടയ്ക്കുണ്ട്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കലിനു തീയറ്ററുകളിലെത്തും.