Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ 'ഹോട്ട്' ഫാസ്റ്റ് നമ്പറിനു മുന്നിൽ ഇന്ത്യൻ സിനിമ മുട്ടുമടക്കും; അഡാറ് ഐറ്റം

hotpic

ഈവർഷത്തെ ഏറ്റവും മികച്ച ഡാൻസ് നമ്പർ ഗാനങ്ങളിൽ ഒന്നായിരുന്നു ലൗരാത്രിയിലെ അഖ്‌ലഡ് ജാവേ. വരീന ഹുസൈനും ആയുഷ് ശർമയുമാണു ഗാനരംഗത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഈ ഗാനത്തിന് തകർപ്പൻ ഡാൻസ് കവർ എത്തിയിരിക്കുകയാണ്. 

പ്രശസ്ത ഡാൻസർ ശക്തി മോഹന്റെ ഹോട്ട്ലുക്കിലുള്ള ഡാൻസ് തന്നെയാണു പുതിയ കവർ സോങ്ങിന്റെ ഹൈലൈറ്റ്. പോപ്പിന്‍ ജോൺ ആണ് ശക്തിക്കൊപ്പം വിഡിയോയിൽ എത്തുന്നത്. ഇരുവരുടെയും ഡാൻസിനെ പ്രശംസിക്കുന്നവരാണ് ഏറെയും. ഹോട്ട് ലുക്കിൽ ശക്തി സുന്ദരിയായിരിക്കുന്നു എന്നാണ് ചിലരുടെ അഭിപ്രായം. മികച്ച പ്രതികരണമാണ് ഡാൻസിനു ലഭിക്കുന്നത്. രണ്ടു ദിവസത്തിനധികം ഇരുപതുലക്ഷത്തിലധികം പേർ ഡാൻസ് കണ്ടു. 

hotpic-2

ശക്തിയുടെ ഡാൻസിനെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ ആരെങ്കിലുമുണ്ടോ എന്നാണു ചിലരുടെ സംശയം. ഡാൻസ് ഇന്ത്യ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശക്തിയെ ലോകം അറിയുന്നത്. ബോളിവുഡ് ഹിറ്റ് ചിത്രം പദ്മാവതിന്റെ കൊറിയോഗ്രാഫർ കൂടിയായിരുന്നു ശക്തി. 

ബാദുഷ, ജുബിൻ നൗട്യാൽ, അസീസ് കൗർ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തനിഷ്ക് ബാഗ്ജിയാണു സംഗീതം പകർന്നിരിക്കന്നത്.