Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ സ്ത്രീ ശബ്ദം ഈ ഗായകന്റേത്: ആരാധകനെ ഞെട്ടിച്ച് എ.ആർ.റഹ്‍മാന്റെ മറുപടി

AR Rahman

എ.ആർ.റഹ്മാൻ സംഗീത ഇതിഹാസത്തെ സമൂഹ മാധ്യമങ്ങളിൽ പിന്തുടരുന്നവർ ലക്ഷക്കണക്കിനാണ്. അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന ഓരോ അഭിപ്രായങ്ങൾക്കും ചിത്രങ്ങൾക്കും ആയിരക്കണക്കിനു മറുപടികളാണു ലഭിക്കാറും. ഒരിക്കലെങ്കിലും അദ്ദേഹം നമ്മോടു മാത്രമായി മിണ്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് അതിലേറെയും. ഫാസിൽ റഹ്മാൻ എന്ന ആരാധകന് ഇന്നലെ ലഭിച്ചത് അത്തരമൊരു കാര്യമാണ്. കാട്രുവെളിയിടൈ എന്ന ചിത്രത്തിലെ പുതിയ ഗാനത്തെ കുറിച്ച് ഫാസില്‍ എഴുതിയ കമന്റിനായിരുന്നു റഹ്മാൻ മറുപടി നൽകിയത്. ആ മറുപടിയും അതിലുണ്ടായിരുന്നൊരു വെളിപ്പെടുത്തലും ഞെട്ടിക്കുന്നതാണ്. റഹ്മാന്‍ സംഗീതത്തിന്റെ ഭംഗിയും ഹരിചരൺ എന്ന ഗായകന്റെ മികവും തെളിയിക്കുന്ന പോസ്റ്റ് തീർച്ചയായും അറിഞ്ഞിരിക്കണം.

മണിരത്നം സംവിധാനം ചെയ്യുന്ന കാട്രുവെളിയിടൈ എന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പിലെ താങ്ങോ കേളായോ എന്ന പാട്ടിനെ കുറിച്ചായിരുന്നു കമന്റ്. പാട്ട് അസാധ്യ ഭംഗിയുള്ളതാണെന്നും പാട്ടിലെ ഫീമെയിൽ വേര്‍ഷൻ പാടിയത് ആരെന്നുമായിരുന്നു ഫാസിലിന്റെ ചോദ്യം. പാട്ടിന്റെ യുട്യൂബ് ലിങ്കിൽ ഗായികയുടെ പേര് ഇല്ലായിരുന്നു. റഹ്മാന്റെ മറുപടി പിന്നാലെയെത്തി.

a-r-rahman-reply

പ്രിയപ്പെട്ട ഫൈസൽ, നല്ല വാക്കുകൾക്കു നന്ദി, ഹരിചരൺ തന്നെയാണു പാട്ടിലെ സ്ത്രീ ശബ്ദത്തിനും ഉടമ. സ്വരം മാറ്റി പിച്ച് ചിട്ടപ്പെടുത്തി അദ്ദേഹം സ്ത്രീ ശബ്ദത്തിൽ പാടുകയായിരുന്നു. ഈ പാട്ടിനു ചേർന്ന പെൺ സ്വരങ്ങളെ ഒരുപാടു തിരഞ്ഞെങ്കിലും കിട്ടിയില്ല. അതുകൊണ്ട് ഹരിചരണിന്റെ സ്വരം പാട്ടിൽ ഉപയോഗിക്കുകയായിരുന്നു.

ഇതെല്ലാം പറഞ്ഞിട്ട് അവസാനം റഹ്മാന്‍ ഒരു വരികൂടി എഴുതി ചേര്‍ത്തു, 

ഹൈദരാബാദില്‍ ഒരു പത്ര സമ്മേളനം കഴിഞ്ഞ് ഇരിയ്ക്കുകയാണ്. ഇപ്പോൾ പണിയൊന്നുമില്ല. 

Your Rating: