ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിന് പ്രൊമോ ഗാനവുമായി മലയാളി ആരാധകൻ

ലോകത്തെയൊന്നാകെ ത്രസിപ്പിച്ച ചിത്രങ്ങളിലൊന്നാണ് ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്. തെരുവിലെ കാറോട്ടക്കാരുടെ മത്സരങ്ങളുടെ കഥ പറയുന്ന ഇംഗ്ലീഷ് ചിത്രം. 2001'ൽ പുറത്തിറങ്ങിയ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് ആദ്യ ഭാഗം ബ്രഹ്മാണ്ഡ ഹിറ്റ് ആയിരുന്നു.

ചിത്രത്തിന്റെ എട്ടാം ഭാഗം റീലീസിന് തയ്യാറെടുക്കുകയാണ്. ലോകമെമ്പാടും ആരാധകരുള്ള ചിത്രത്തിനായി ഒരു പ്രൊമോ ഗാനം ഇറക്കിയിരിക്കുകയാണ് മലയാളി യുവാവ്. 

കൊച്ചി സ്വദേശിയായ ഫെജോ ആണ് വിഡിയോയ്ക്കു പിന്നിൽ. ചിത്രത്തിലെ ഗോ ഓഫ് എന്ന ഗാനത്തിന്റെ മലയാളം പതിപ്പാണ് ഫെജോ ഒരുക്കിയിരിക്കുന്നത്. മലയാളം റാപ് ശൈലിയിൽ ആണ് ഗാനം.

മുൻപ് ഫാൻ മൂവിക്കായി പ്രൊമോ സോങ് ഒരുക്കിയും ഫെജോ ശ്രദ്ധനേടിയിരുന്നു. സോഷ്യൽ മീഡിയ പെണ്ണ്, പ്രൈവറ്റ് അറവുശാല എന്നീ ഗാനങ്ങളും ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. പുതിയ ഗാനം വാട്സ്ആപ്പിൽ വൈറൽ ആകുകയും ചെയ്തു.