'അഴഗിയേ' അൺപ്ലഗ്ഡുമായി എ.ആർ.റഹ്മാന്റെ പാട്ടുകാർ; വിഡിയോ വൈറൽ

കാട്രു വെളിയിടൈ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് ഗിത്താറിസ്റ്റ് കേബ ജെറമിയയും ഗായകൻ അർജുൻ ചാണ്ടിയും ചേർന്നു തയ്യാറാക്കിയ വിഡിയോ വൈറലാകുന്നു. അഴഗിയേ എന്ന പാട്ടിന്റെ അൺപ്ലഗ്ഡ് വിഡിയോയാണിത്. കേബ ഗിത്താർ വായിക്കുകയും അര്‍ജുൻ കൈത്താളമിട്ട് പാടുകയും ചെയ്യുന്ന ലളിതമായ വേർഷൻ ആർക്കും ഇഷ്ടമാകും. 

അർജുനൊപ്പം ഹരിചരണും, ജോനിത ഗാന്ധിയും ചേർന്നാണ് ഒറിജിനൽ ഗാനം പാടിയത്. ഗിത്താർ ഈണത്തിന്റെ മാസ്മരികതയുളള പാട്ടിന് ഗിത്താർ വായിച്ചത് കേബ ജെറമിയ തന്നെയാണ്. 

എ.ആർ.റഹ്മാൻ സംഗീതത്തിന്റെ ലളിത സുന്ദര ഭംഗി നിറയുന്ന ഗാനമാണിത്. വൈരമുത്തുവിന്റേതാണു വരികൾ.  മണിരത്നം സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തീയറ്ററുകളിലെത്തിയത്.