Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക മാതൃ ദിനത്തോടനുബന്ധിച്ച് പാട്ടുമായി ശ്വേത മോഹൻ

shwetha-mohan

ലോക മാതൃ ദിനത്തോടനുബന്ധിച്ച് ഗായിക ശ്വേത മോഹൻ വിഡിയോ പുറത്തിറക്കി. ലോകത്തുള്ള എല്ലാ അമ്മമാർക്കും സമർപ്പിച്ചുകൊണ്ടുള്ള ഗാനമാണിത്. ശ്വേതയുടെ ആലാപന ഭംഗി കൊണ്ടു തന്നെ ഇന്ന് പുറത്തിറങ്ങിയ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. 

ലോക പ്രശസ്ത മ്യൂസിക് ബാൻഡ് ആയ ബീറ്റിൽസിന്റെ 'ലെറ്റ് ഇറ്റ് ബീ' എന്ന പാട്ടും ബോളിവുഡ് ചിത്രം താരേ സമീൻ പറിലെ  'മാ' എന്ന പാട്ടും ചേർത്തുവച്ചാണ് ശ്വേത വിഡിയോ തയ്യാറാക്കിയത്. പ്രസൂൺ ജോഷിയുടെ വരികൾക്ക് ശങ്കർ-ഇഷാൻ-ലോയ് സഖ്യം ഈണമിട്ട് ശങ്കർ മഹാദേവൻ പാടിയതാണ് മാ എന്ന ഗാനം.

നവനീത് ബാലചന്ദ്രനാണ് പാട്ടിന്റെ മിക്സിങും മാസ്റ്ററിങും പൂർത്തിയാക്കിയത്. നവഭാരത് സെൽവ ബൽരാജും ഹരി പ്രസന്നയും ചേർന്നാണ് ഛായാഗ്രഹണം നിർ‌വ്വഹിച്ചത്.