നറുമുഗയേയുടെ ഏറ്റവും മനോഹരമായ കവർ വേർഷൻ: രണ്ടു കോടി പിന്നിട്ട് ഒരു വിഡിയോ

എ.ആർ.റഹ്മാൻ കർണാടിക് സംഗീതത്തിന്റെ ശൈലിയിൽ ചെയ്തിട്ടുള്ള ഏറ്റവും മനോഹരമായ ഗാനമാണ് നറമുഗയേ. ഇരുവര്‍ എന്ന മണിരത്നം ക്ലാസികിലെ ഒരു ക്ലാസിക് ഗാനം. വേറിട്ടതും അതുല്യവുമായ സ്വരഭംഗിയുള്ള രണ്ടു ഗായകരുടെ സ്വരത്തിൽ കേട്ട ഈ പാട്ട് ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ തന്നെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നാണ്. വൈരമുത്തു വരികളെഴുതി ഉണ്ണികൃഷ്ണനും ബോംബെ ജയശ്രീയും ചേർന്നുപാടിയ ഈ പാട്ട് എന്നെന്നും ഗാനമേള വേദികളിലേയും മറ്റു സംഗീത നിശകളിലേയും സ്ഥിരം പാട്ടായിരുന്നെങ്കിലും നമ്മളെ പൂർണമായും സംതൃപ്തപ്പെടുത്തുന്നൊരു ആലാപന ഭംഗി അപൂര്‍വമായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഈ വിഡിയോ അങ്ങനെയൊരെണ്ണമാണ്. നറുമുഗയേയുടെ കവർ വേര്‍ഷൻ രണ്ടു കോടിയിലധികം പ്രാവശ്യമാണ് ആളുകൾ യുട്യൂബും സോഷ്യൽ‌ മീഡിയ പ്ലാറ്റ്ഫോമുകളും വഴി ആളുകൾ വീക്ഷിച്ചത്. യുട്യൂബിൽ മാത്രം 20 ലക്ഷത്തിലധികം പ്രേക്ഷകരെ നേടാനുമായി.

എ.ആര്‍.റഹ്മാന്റെ സംഗീത വിദ്യാലയമായ കെ.എം.മ്യൂസിക് കൺസർവേറ്ററിയും ദി എ.ആർ.റഹ്മാൻ ഫൗണ്ടേഷനും മുൻകൈ എടുത്ത് രൂപീകരിച്ച സംഗീത സംഘമായ ദി സൺഷൈൻ ഓർക്കസ്ട്രയാണ് ഈ പാട്ട് അവതരിപ്പിച്ചത്. ബി.ജഗദീഷ് കുമാറും സംഘവുമാണ് ഗാനം ആലപിച്ചത്. എല്ലാവരും സംഗീത വിദ്യാർഥികളാണ്. പാട്ട് പാടിക്കഴിയുമ്പോൾ അതിഗംഭീരമായൊരു സർപ്രൈസും അവരെ തേടിയെത്തുന്നു. എ.ആർ.റഹ്മാൻ ആണ് ആ സർപ്രൈസ്. കുട്ടികളോട് പാട്ടിനെ കുറിച്ച് സംസാരിച്ചിട്ടാണ് എ.ആർ.റഹ്മാൻ കടന്നുപോകുന്നത്. 

ഏറ്റവും മികച്ച ഗാനങ്ങളുടെ കവർ വേർഷനുകൾ തയ്യാറാക്കുകയെന്നാൽ അതൊരു നല്ല സംഗീത പഠനം കൂടിയാണ്. അങ്ങനെയൊരു പഠനം തന്നെയാണ് ഈ കുട്ടികൾ ചെയ്യുന്നതും. എ.ആർ.റഹ്മാൻ ഗാനത്തിന്റെ ഭംഗിയൊട്ടും ചോരാതെ...