Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊതിപ്പിയ്ക്കും ഈ പ്രണയവും ഈ പാട്ടും ദൃശ്യങ്ങളും

aparna-balamurali-asif-ali-song

ചില പാട്ടുകളുടെ ദൃശ്യങ്ങൾ കണ്ടാൽ നമുക്കൊരുപാട് സന്തോഷം തോന്നും...ജീവിതത്തിൽ എത്രയോ മനോഹരമായ മുഹൂർത്തങ്ങളിലൂടെ നമുക്കു കടന്നുപോകാം എന്നു ചിന്തിപ്പിക്കും. അത്തരത്തിലൊരു ഗാനമാണ് സൺ‍േഡ ഹോളിഡെയ്സിലുള്ളത്. അപർണ ബാലമുരളിയും ആസിഫ് അലിയും അഭിനയിക്കുന്ന പാട്ട്. അപർണയുടെ ലുക്കും ഇരുവരും തമ്മിലുള്ള പ്രണയവും പറയുന്ന ദൃശ്യങ്ങൾ ഒരുപാട് രസകരമാണ്. 

പാട്ടു പാടിയിരിക്കുന്നതും അപർണയും കൂടിയാണ്. അരവിന്ദ് വേണുഗോപാലാണ് ഒപ്പം പാടിയിരിക്കുന്നത്. മഴ പാടും...എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ജിസ് ജോയ് ആണ്. ദീപക് ദേവിന്റേതാണു സംഗീതം. ചിത്രത്തിന്റെ സംവിധാനവും സംഭാഷണവും തിരക്കഥയും എഴുതിരിയിരിക്കുന്നതും ജിസ് ജോയ് ആണ്.