പെട്ടുപോകുമോ? രസകരമായ പാട്ടുമായി യുവതാരങ്ങള്‍

ന്യൂജനറേഷൻ കൂട്ടുകാര്‍ പരസ്പരം സംസാരിക്കുന്ന ഒരു ശൈലിയുണ്ട്. നമുക്കെല്ലാവർക്കുമറിയാം ആ ഭാഷ. അങ്ങനെയുള്ള ഒരു സംഭാഷണവും പരിഭവം പറച്ചിലുമൊക്കെയാണ് അവരുടെ രാവുകൾ എന്ന പാട്ടിലുള്ളത്. കാമുകി ചതിച്ചതിനെയും ആരെ പ്രണയിക്കാം എന്നു നോക്കി അഥവാ പഞ്ചാരയടിച്ച് നടക്കുന്ന കൂട്ടുകാരനേയും കുറിച്ചുള്ള തനി ന്യൂജനറേഷൻ സ്റ്റൈൽ ഗാനം. യുവതാരങ്ങളാണ് ആസിഫ് അലി, വിനയ് ഫോർട്ട്, ഹണി റോസ്, ഉണ്ണി മുകുന്ദൻ, അജു വര്‍ഗീസ് തുടങ്ങിയവരാണ് പാട്ടിന്റെ രംഗങ്ങളിലുള്ളത്. ഇവരുടെ ഭാവപ്രകടനവും വരികളിലെ രസികത്വവും ഏവര്‍ക്കും ഇഷ്ടമാകും.

ശങ്കർ ശര്‍മയാണ് ഈ പാട്ട് ചിട്ടപ്പെടുത്തിയത്. സിബി പടിയറയുടേതാണു വരികൾ. വിനീത് ശ്രീനിവാസനാണ് ആലാപനം. ഷാനിൽ മുഹമ്മജ് സംവിധാനം ചെയ്ത ചിത്രമാണ് അവരുടെ രാവുകൾ. അജയ് എന്റർടെയൻമെന്റിന്റെ ബാനറില്‍ അജയ് കൃഷ്ണനാണ് നിർമാണം.