പുതിയ ചുവടുവയ്പുമായി അമൃതയും അനുജത്തിയും

ഗായിക അമൃത സുരേഷും അനുജത്തി അഭിരാമിയും ചേർന്നുള്ള അമൃതം ഗമയ എന്ന മ്യൂസിക് ബാൻ‍ഡിലെ പാട്ടുകളിൽ മിക്കതും തരംഗമാണ്. ബാൻഡുമായി ഇരുവരും കടന്നുചെല്ലുന്ന വേദികളെല്ലാം പാട്ടു കേട്ട് ഇളകിമറിയാറുമുണ്ട്. ഇപ്പോൾ ജീവിതത്തിലെ ഒരു പുതിയ ചുവടുവയ്പിലാണ് അമൃതയും അഭിരാമിയും. ഇരുവരും ചേർന്ന് ഒരു പാട്ടിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുകയാണിപ്പോൾ. ക്രോസ്റോഡ് എന്ന ചിത്രത്തിലാണ് ഇരുവരും സംഗീത സംവിധാനം നിർവഹിച്ചത്. പാടിയതും അമൃതയും അഭിരാമിയും ചേർന്നാണ്. വീരാംഗണ എന്ന ഈ ഗാനത്തിനു വരികൾ അവിര റബേക്കയുടേതാണ്.

സ്ത്രീത്വത്തിന്റെ വിഭിന്ന മുഖങ്ങളെ ആവിഷ്കരിക്കുന്ന ചിത്കമാണിത്. മംമ്ത മോഹൻദാസ്, പ്രിയങ്ക, മൈഥിലി, പത്മ പ്രിയ, ഷ്രിന്ദ, ഇഷ തൽവാര്‌ തുടങ്ങിയവരാണ് ചിത്രത്തിലുള്ളത്. ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ് പാട്ടിൽ. ഇതിനോടൊപ്പം അമൃതയും അഭിരാമിയും പാടിയഭിനയിക്കുന്നുമുണ്ട്. അതിമനോഹരമാണ് അതുകൊണ്ടു തന്നെ ദൃശ്യങ്ങൾ. നാടൻ  മൂഡ് നൽകി ഇരുവരും ചേർന്നു പാടുന്ന പാട്ടിന്റെ ഓർക്കസ്ട്രേഷൻ വെസ്റ്റേൺ സ്റ്റൈലാണ്. സംഗീത സംവിധാനത്തിന്റെ തുടക്കം ഇരുവരും അസലാക്കി എന്നു തന്നെ പറയണം.

Read More: Amrutha Suresh, Amrutha Suresh Modelling, Amrutha Suresh Songs, New Album Songs