വിജയ് ചിത്രമായ മെര്‍സിലെ രണ്ടാം ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. എ.ആർ റഹ്മാൻ ഈണമിട്ട 'നീതാനേ' എന്നു തുടങ്ങുന്ന പ്രണയഗാനമാണിത്. സമാന്തയും വിജയ്‍യും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയമാണ് വിഡിയോയിലുള്ളത്. വെറും 30 സെക്കൻഡ് ദൈർഘ്യമേ വിഡിയോയ്ക്കുള്ളൂ. മണിക്കൂറുകൾ കൊണ്ട് അഞ്ചു ലക്ഷത്തോളം ആളുകളാണ് ഈ വിഡിയോ കണ്ടത്.
റഹ്മാനും ശ്രേയ ഘോഷാലും ചേർന്നു പാടിയ പാട്ടാണിത്. വിവേകിന്റേതാണ് വരികൾ. ആറ്റ്‍ലീ സംവിധാനം ചെയ്യുന്ന ചിത്രമാണ് മെര്‍സല്‍. വിജയ് മൂന്നു വ്യത്യസ്ത ലുക്കുകളിലാണെത്തുന്നത്. കാജൽ അഗർവാൾ, നിത്യാ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു നായിമാർ.