ചൂളമടിച്ച് മമ്മൂട്ടി ബസിൽ, ഒപ്പം ആശാ ശരത്തും: വിഡിയോ കാണാം

പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നിന്ന് രണ്ടാം ഗാനം പുറത്തിറങ്ങി. ആദ്യ ഗാനം പോലെ കുഞ്ഞു കുട്ടികൾ പോലെ ഏറ്റുപാടുന്ന പാട്ടുകൾ. മമ്മൂട്ടി നായിക ആശ ശരത്തിനോടും കുറേ കുട്ടികളോടുമൊപ്പം ഉല്ലാസ യാത്ര പോകുന്നതാണ് പാട്ടിന്റെ രംഗം. ഒരു കാവാലം പൈങ്കിളി എന്ന പാട്ട് വിജയ് യേശുദാസ് ആണു പാടിയത്. വിജയ് പാടിയ നല്ല ഗാനങ്ങളിലൊന്നാണിതെന്നു നിസംശയം പറയാം.

നീല ജുബ്ബയണിഞ്ഞ അതിസുന്ദരനാണ്. പതിവുപോലെ കിടിലൻ ലുക്കിലാണ് ആശ ശരത്തും. ഒരു കാവളം പൈങ്കിളി പാടുന്ന പാട്ടൊന്ന്..എന്നു തുടങ്ങുന്ന ഗാനം എഴുതിയത് ഹരിനാരായണനാണ്. സംഗീതം എം.ജയചന്ദ്രനും. ശ്യാം ധർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രതീഷ് രവിയുടേതാണ് തിരക്കഥ. വിനോദ് ഇല്ലമ്പള്ളിയുടേതാണ് ഛായാഗ്രഹണം.