ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിൽ ശ്വേത മേനോൻ; പാട്ടും ട്രെൻഡായി

വേറിട്ട വേഷങ്ങളാണ് ശ്വേത മോഹന്‍ ചെയ്യാറ്. ബോൾഡ് കാരക്ടറുകൾ. നവൽ എന്ന ജ്യൂവല്‍ എന്ന ചിത്രത്തിലുമുണ്ട് ശ്വേത മേനോൻ അത്തരമൊരു വേഷവുമായി. ചിത്രത്തിലെ ഒരു ഗാനം ഇപ്പോള്‍ യുട്യൂബിൽ ട്രെൻഡിങ് ആണ്. പാട്ടിന്റെ മികവിനുമപ്പുറം അതിനെ ഇത്രയേറെ ശ്രദ്ധേയമാക്കിയത് ശ്വേത മേനോന്റെ അഭിനയവും മേക്ക് ഓവറുമാണ്. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ച. ജീവിതത്തോടു പോരാടാൻ ഒരു സ്ത്രീ നടത്തുന്ന പോരാട്ടമാണ് പാട്ടിൽ ദൃശ്യവൽക്കരിക്കുന്നത്. സുന്ദരിയായ സ്ത്രീയിൽ നിന്ന് പ്രായം ചെന്ന പുരുഷനിലേക്കുളള വേഷമാറ്റം അതിശയിപ്പിക്കുന്നതാണ്. അത്രയ്ക്കു യാഥാർഥ്യതയാണ് ശ്വേതയുടെ മേക്ക് ഓവറിന്. 

കാവ്യമയി രഞ്ജി ലാൽ ആണ് ഈ പാട്ട് എഴുതിയത്. പാടിയതും ഈണമിട്ടതും എം.ജയചന്ദ്രനാണ്. രഞ്ജി ലാൽ ദാമോദരൻ സംവിധാനം ചെയ്ത് സിറിയക് മാത്യു ആലഞ്ചേരിലിനൊപ്പം നിർമിക്കുകയും ചെയ്യുന്ന ചിത്രമാണിത്. രഞ്ജി ലാലും വി.കെ.അജിത് കുമാറും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം ജോബി ജെയിംസ്.