മനോഹരമാണ് ഈ പാട്ടും പിന്നെ ഇവരുടെ സ്നേഹവും

വെളിപാടിന്റെ പുസ്തകമെന്ന ചിത്രത്തിൽ നിന്ന് പുറത്തിറങ്ങിയ നീയും എന്നു തുടങ്ങുന്ന ഗാനവും ശ്രദ്ധ നേടുന്നു. ഒരു ദിവസം കൊണ്ട് നാലു ലക്ഷത്തിലധികം പ്രേക്ഷകരേയും നേടാനായി ഈ പാട്ടിന്. ഷാൻ റഹ്മാന്റേതാണ് സംഗീതം. വയലാർ ശരത് ചന്ദ്ര വർമയുടേതാണ് വരികൾ. ഒരു കുടുംബത്തിനുള്ളിലെ സ്നേഹമെന്തെന്ന് മനോഹരമായി അദ്ദേഹം ഈ പാട്ടിലെഴുതിയിട്ടുണ്ട്. ഗാംഭീര്യമുള്ള സ്വരത്തിൽ പ്രണയം നിറച്ച് മധു ബാലകൃഷ്ണൻ മൂളിത്തുടങ്ങുന്നത് കേൾക്കുമ്പോഴേ പാട്ടിലേക്ക് ആകർഷിക്കപ്പെടും ഏതൊരു ശ്രോതാവും. 

മോഹന്‍ലാലും രേഷ്മ അന്ന രാജനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ സ്നേഹബന്ധമാണ് അത്രമേൽ മനോഹരമായി അവതരിപ്പിക്കുന്നത്. തീർത്തും സാധാരണ ചുറ്റുപാടിലെ ജീവിതവും അതിനിടയിലെ കുഞ്ഞു കുഞ്ഞു സന്തോഷങ്ങളുമുള്ള രംഗങ്ങൾക്കൊപ്പം മധു ബാലകൃഷ്ണന്‍റെയും വൃന്ദ ഷമീകിന്റെയും സ്വരങ്ങളിലുള്ള പാട്ടു കൂടിയാകുമ്പോൾ നമുക്കൊരുപാടിഷ്ടമാകും. 

മലയാളി കേൾക്കാൻ ആഗ്രഹിക്കുന്ന പാട്ടുകളിലൊന്നാകും ഈ പാട്ടും എന്നുറപ്പ്.

Read More; Malayalam Music, Singers Interviews, Onam Songs, Old Songs