സ്റ്റാറായി മമ്മൂട്ടി, ക്യൂട് ലുക്കിൽ ദീപ്തി സതിയും: വിഡിയോ കാണാം

പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രത്തിൽ നിന്നൊരു ഗാനം കൂടി പുറത്തിറങ്ങി. സിനിമയിൽ നിന്ന് ഏറെ ശ്രദ്ധ നേടിയ 'മാതളത്തേൻ' എന്നു തുടങ്ങുന്ന ഗാനമാണിത്. വിനായക് ശശികുമാർ എഴുതി എം.ജയചന്ദ്രൻ ഈണമിട്ട് വിജയ് യേശുദാസ് പാടിയ പാട്ടാണിത്. 

മമ്മൂട്ടിയും ദീപ്തി സതിയും ഇന്നസെന്റും ദിലീഷ് പോത്തനുമൊക്കെ ഒന്നുചേരുന്ന രസകരമായൊരു പാട്ടാണിത്. അതിസുന്ദരനാണു മമ്മൂട്ടി. ക്യൂട് ലുക്കിലാണു മിയയും. 

ശ്യാംധർ സംവിധാനം ചെയ്ത ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ. രതീഷ് രവിയുടേതാണു തിരക്കഥ. വിനോദ് ഇല്ലമ്പള്ളിയാണ് കാമറ കൈകാര്യം െചയ്തത്. ചിത്രത്തിലെ എല്ലാ പാട്ടുകൾക്കും മികച്ച പ്രതികരണമാണു നേടിയെടുക്കാനായത്. 

Read More: New Film Songs, New Hollywood and Bollywood Songs, Music News, Singers Interviews