അതീവ ഗ്ലാമറസായി ലക്ഷ്മി റായി: ജൂലി 2 ആദ്യ ഗാനം

ലക്ഷ്മി റായിയുടെ ഗ്ലാമർ ലുക്കിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ജൂലി2. ചിത്രത്തിൽ നിന്ന് ഒരു ഗാനം പുറത്തിറങ്ങി. ഐറ്റം ഗാനത്തിൽ ലക്ഷ്മി റായി തന്നെയാണു പാടിയാടുന്നത്. ട്രെയിലറിലേതു പോലെ അതീവ ഗ്ലാമറസാണു താരം. 

മാലാ സീനാ...എന്ന പാട്ടിന് സംഗീതം ജാവേദ് മൊഹ്സിന്റേതാണ്. വരികൾ ഷാബിർ അഹമ്മദും. ഷബാഹ് സാബ്രി, ഡാനിഷ് സാബ്രി, മംമ്ത ശർമ എന്നിവരാണ് പാടിയത്. 

ലക്ഷ്മി റായി ഏറ്റവും ഗ്ലാമറസായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട് ജൂലി2വിന്. നേഹ ദൂപിയ നായികയായി എത്തിയ ഇറോട്ടിക് ത്രില്ലര്‍ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍പുറത്തുകാരി സിനിമയില്‍ ഹീറോയിന്‍ ആയി മാറുന്നതാണ് ജൂലി 2വിന്‍റെ കഥ.