പൃഥ്വിരാജിന്റെ പ്രണയ പാട്ടിന് കാഴ്ചക്കാർ 50 ലക്ഷം!

പൃഥ്വിരാജ് നായകനായ ആദം ജൊവാനിലെ ഈ കാറ്റ് എന്ന പാട്ടിന് കാഴ്ചക്കാർ 50 ലക്ഷം. പൃഥ്വിരാജും മിഷ്ടിയും റൊമാന്റിക് ആയി അഭിനയിക്കുന്ന പാട്ടാണിത്. കാണുമ്പോഴും കേൾക്കുമ്പോഴും ഒരു വല്ലാത്തയിഷ്ടം തോന്നുന്ന പാട്ട്. പ്രണയാര്‍ദ്രമായ ഈണം മാത്രമല്ല, ഈ കാറ്റ് എന്ന വാക്കു പോലെ ഭംഗിയേറെയാണ് ഈ പാട്ടിന്റെ ദൃശ്യങ്ങൾക്കും. അതുതന്നെയാണ് ഈ മെലഡിയെ ഇത്രയേറ ശ്രദ്ധേയമാക്കിയതും. 

ദീപക് ദേവ് ഈണമിട്ട പാട്ടാണിത്. ഹരിനാരായണന്റേതാണുവരികൾ. കാർത്തികിന്റേതാണു ഭാവാർദ്രമായ ആലാപനം. നിഖിൽ റാം(പുല്ലാങ്കുഴൽ), മിഥുന്‍(അകൗസ്റ്റിക് ഗിത്താർ, നൈലോൺ ഗിത്താർസ്, ഇലക്ട്രിക് ഗിത്താർസ്, മാൻഡലിന്‍,ഉകുലെലെ, ബാഞ്ചോ), തനൂജ്(പെർക്കൂഷൻ),വിജയ് ജേക്കബ്(സന്തൂർ),ഹെറാൾഡ്, കാരൾ, ഡാന്നി, ജോസ്കുട്ടി(സ്ട്രിങ്സ്) എന്നീ വാദ്യോപകരണ വിദഗ്ധരാണ് പാട്ടിന്റെ ഓർക്കസ്ട്രയിൽ അണിനിരന്നത്. 

Read More: Music News