ഒറ്റ രാത്രി കൊണ്ട് 10 ലക്ഷം പിന്നിട്ട് നയൻതാര ഗാനം

അഭിനയിക്കുന്നത് നയൻതാര ആണെങ്കിൽ അതിനോട് ഏറെ ആകാംക്ഷയായിരിക്കും പ്രേക്ഷകര്‍ക്ക് എന്നു പറയേണ്ടതില്ലല്ലോ. നയൻതാരയുടെ ഏറ്റവും പുതിയ ഗാനം ഒറ്റ രാത്രി കൊണ്ട് 11 ലക്ഷം പേരാണ് കണ്ടത്. വേലൈക്കാരൻ എന്ന ചിത്രത്തിൽ അനിരുദ്ധ് രവിചന്ദർ ഈണമിട്ട ഇരൈവ എന്ന ഗാനമാണിത്. 

പാട്ടിന്റെ ലിറികൽ വിഡിയോയാണ് എത്തിയത്. ശിവകാർത്തികേയനും നയൻതാരയും പ്രണയാർദ്രരായി അഭിനയിക്കുന്ന ഗാനം അനിരുദ്ധ് രവിചന്ദറും ജോണിത ഗാന്ധിയും ചേർന്ന് പാടുന്ന രംഗങ്ങളും വിഡിയോയിലുണ്ട്. അതിനൊപ്പം മനോഹരമായൊരു ഈണവും ഒന്നുചേരുമ്പോൾ അത് വൈറലാകുമെന്ന് സംശയമില്ലല്ലോ. വിവേക ആണു പാട്ടിനു വരികൾ കുറിച്ചത്.

പ്രേക്ഷകർ കാണാൻ കാത്തിരിക്കുന്ന കുറേ ചിത്രങ്ങളിൽ നയൻതാര അഭിനയിച്ചു കഴിഞ്ഞു. അതിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം ഇതുപോലെ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.