കിടിലൻ നൃത്തവുമായി വിജയ്: ത്രസിപ്പിച്ച് മെർസൽ ഗാനം

പ്രേക്ഷകരെ ത്രസിപ്പിച്ച് ഡാൻസ് ചെയ്യുന്ന നടൻമാരിലൊരാളാണ് വിജയ്‍. പുതിയ ചിത്രം മെർസലിലും അങ്ങനെ തന്നെ. മെർസൽ അരസൻ എന്ന പാട്ടിന്റെ ടീസറിൽ വിജയ്‍യുടെ കിടിലൻ ഡാൻസുണ്ട്. ആൾക്കൂട്ടത്തിനു നടുവിൽ ചടുലമായ പാട്ടിനൊപ്പം ഊർജസ്വലനായി ചുവടുവയ്ക്കുന്നു വിജയ്. എ.ആർ.റഹ്മാൻ ഈണമിട്ട ഈ ഗാനത്തിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

വിവേക് എഴുതിയ വരികൾ ജി.വി.പ്രകാശ് കുമാർ, നരേഷ് അയ്യർ, ശരണ്യ ശ്രീനിവാസ്, വിശ്വപ്രസാദ് എന്നിവർ ചേർന്നാണു പാടിയത്. ആറ്റ്ലീ സംവിധാനം ചെയ്ത മെർസലിന് തീയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചത്.