Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്ലാമർ ലുക്കിൽ ദംഗൽ നായികമാരുടെ കിടിലൻ ഡാൻസ്: വൈറലായി വിഡിയോ

dangal-actresses-dance

ബോളിവുഡിൽ അടുത്ത കാലത്ത് ഏറ്റവുമധികം ശ്രദ്ധ നേടിയ രണ്ടു അഭിനേത്രികളാണ് സന്യ മൽഹോത്രയും ഫാത്തിമ സന ഷെയ്ഖും. ദംഗലിൽ സിനിമയിലൂടെ പ്രശസ്തരായ ഇരുവരുടെയും ലുക്കും അഭിനയവും അത്രമാത്രം ഊർജസ്വലവും ജീവസ്സുറ്റതുമായിരുന്നു. ഇരുവരും ഒന്നിച്ചു കളിച്ചൊരു നൃത്തം സമൂഹ മാധ്യമങ്ങളിൽ തംരഗമാവുകയാണ്. ഡാൻസിൽ മികച്ചു നിന്നത് സന്യ തന്നെയായിരുന്നുവെന്ന് പറയാതെ വയ്യ. ഗ്ലാമർ ലുക്കിൽ ഒരു ഇംഗ്ലിഷ് ഗാനത്തിനൊപ്പമായിരുന്നു ഡാൻസ്. 

റിഹാന്നയനുടെ വർക്ക് എന്ന പാട്ടിനൊപ്പമായിരുന്നു നല്ല മെയ്‍വഴക്കത്തോടെ സന്യയും ഫാത്തിമയും നൃത്തമാടിയത്. നല്ല അഭിനേത്രികൾ മാത്രമല്ല നൃത്തവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുന്നു ഇരുവരും. രാം പ്രദീപ് ആണ് ഇവർക്കായി ഈ നൃത്തം ചിട്ടപ്പെടുത്തിയത്. 

നവാസുദ്ദീൻ സിദ്ദിഖിക്കിക്കൊപ്പം ഫോട്ടോഗ്രാഫ് എന്ന ചിത്രത്തിലാണ് സന്യ ഇപ്പോൾ അഭിനയിക്കുന്നത്. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ എന്ന ചിത്രമാണ് ഫാത്തിമ സനയുടെ പുതിയ ചിത്രം.