Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗായിക സിത്താരയുടെ കാർ അപകടത്തിൽ പെട്ടു

sitara-car-accident

പിന്നണി ഗായികയും സംഗീത സംവിധായികയുമായ സിത്താര കൃഷ്ണകുമാറിന്റെ കാർ തൃശൂർ പൂങ്കുന്നത്ത് അപകടത്തിൽപെട്ടു. ഇന്നു രാവിലെയാണ് അപകടം നടന്നത്. റോഡിൽ നിന്നു തെന്നിമാറി വഴിയരികിലുള്ള ടെലിഫോൺ പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. 

സിത്താര തന്നെയാണ് കാർ ഓടിച്ചിരുന്നത്. പോസ്റ്റ് ഒടിഞ്ഞു കാറിനുമുകളിലേക്കു വീണു. കാറിന്റെ മുൻവശവും തകർന്നു. എന്നാൽ ആരും പരുക്കേൽക്കാതെ രക്ഷപെട്ടു. തുടർന്ന് സിത്താര മറ്റൊരു കാറിൽ യാത്ര തുടർന്നു. താൻ സുരക്ഷിതയാണെന്നും, ഒരു ബൈക്ക് എതിരെ വന്നപ്പോൾ പെട്ടെന്ന് ഇടത്തേക്ക് വെട്ടിത്തിരിച്ചതാണ് അപകടകാരണമെന്നും സിതാര ഫെയ്സ്ബുക്കിൽ കുറിച്ചു. 

sithara-benz-5 സിത്താര തന്റെ കാറിനൊപ്പം (ഫയൽ ചിത്രം)