Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ ജോസിനെ കരയിച്ച പ്രകടനം!

lal-jose-crying

മലയാളസിനിമയിലെ പുതിയ മുഖങ്ങളെ തേടി മഴവിൽ മനോരമ ഒരുക്കുന്ന പുതിയ റിയാലിറ്റി ഷോയാണ് നായികാ നായകൻ. ലാൽ ജോസ് ആണ് പരിപാടിയുടെ വിധികർത്താവ്. പതിനായിരത്തിൽപരം അപേക്ഷകളിൽ നിന്നും മൂന്നു ഘട്ട ഓഡിഷനിൽ ഏറ്റവും മികച്ച അഭിനയശേഷിയുള്ള 16 യുവതി യുവാക്കളാണ് 'നായികാ നായകൻ' വേദിയിൽ മാറ്റുരയ്ക്കാൻ പോകുന്നത്. ഇതിലെ വിജയിയെ കാത്തിരിക്കുന്നത് ലാൽ ജോസ് ചിത്രത്തിലെ നായികാ നായകൻ വേഷമാണ്. 

നായികാ നായകൻ l എപ്പി - 03 ലാൽ ജോസിനെ കരയിച്ച പ്രകടനം! l മഴവിൽ മനോരമ

പുതുമയാർന്ന മത്സരവിഭാഗങ്ങളാണ് പരിപാടിയെ വ്യത്യസ്തമാക്കുന്നത്. അപരൻ, മുഖം, ഇരുവർ,മൃഗയ എന്നീ നാല് റൗണ്ടുകളാണ് ആദ്യഘട്ടത്തിൽ മത്സരത്തിലുള്ളത്. അതിൽ ഇരുവർ എന്ന റൗണ്ടില്‍ മത്സരിക്കാനെത്തിയത് വിശ്വ, ആൻ പോൾ എന്നീ മത്സരാർഥികളാണ്.

ഇരുവരുടെയും പ്രകടനം ലാല്‍ജോസിന്റെ ഉള്ളിൽ തട്ടിയെന്ന് പറയാം. അദ്ദേഹം വേദിയിൽ കരയുകയും ചെയ്തു.