Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനൊപ്പം പ്രയാഗയുടെ ഡാൻസ്: ട്രോളാവരുതെന്ന് ആരാധകരുടെ മുന്നറിയിപ്പും !

prayaga-mohanlal-dance

ഒാസ്ട്രേലിയയിൽ നടക്കുന്ന ഒരു ഷോയ്ക്കായി മോഹൻലാലിനൊപ്പം നൃത്തം പരിശീലിക്കുന്ന വിഡിയോ നടിയായ പ്രയാഗ മാർട്ടിൻ സമൂഹമാധ്യമത്തിൽ പങ്കു വച്ചു. ജ്വാല എന്ന ചിത്രത്തിലെ ‘കുടമുല്ലപ്പൂവിനും മലയാളിപ്പെണ്ണിനും’ എന്ന പാട്ടിനൊപ്പിച്ചായിരുന്നു നൃത്തപരിശീലനം.

മോഹൻലാലിനൊപ്പം നൃത്തം ചെയ്യാൻ അവസരം ലഭിച്ചതിനെ ഭാഗ്യമായി കണക്കാക്കണമെന്നും മറ്റും പറഞ്ഞ് ഒരുപാട് കമന്റുകളാണ് വിഡിയോയുടെ താഴെ വരുന്നത്. എന്നാൽ ചിലർ പ്രയാഗയ്ക്ക് ഒരു മുന്നറിയിപ്പും കൊടുക്കുന്നുണ്ട്. ട്രോളാനുള്ള അവസരം കൊടുക്കരുതെന്നും എക്സപ്രെഷൻ ഇട്ട് ഒാവറാക്കല്ലെന്നുമൊക്കെ ചിലരുടെ ഉപദേശം വേറെ. നേരത്തെ പ്രയാഗ അവതരിപ്പിച്ച നൃത്തങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 

അമ്മ മഴവില്ലിലെ ഗംഭീര പ്രകടനത്തിനു ശേഷമാണ് മോഹൻലാൽ തന്റെ അടുത്ത് ഷോയ്ക്കായി തയ്യാറെടുക്കുന്നത്. നേരത്തെ നടിയായ സ്വാസികയും മോഹൻലാലിനൊപ്പം നൃത്തം ചെയ്യുന്ന വിഡിയോ പങ്കു വച്ചിരുന്നു. ഇരുവർ എന്ന ചിത്രത്തിലെ ഗാനത്തിനൊപ്പമായിരുന്നു സ്വാസികയ്ക്കൊപ്പമുള്ള മോഹൻലാലിന്റെ ഡാൻസ്.