അബ്രഹാമിന്റെ സന്തതികളിലെ മമ്മൂട്ടിയുടെ തകർപ്പൻ ബിജിഎം എത്തി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികളിലെ തകർപ്പൻ പശ്ചാത്തല സംഗീതം പുറത്തിറങ്ങി. ഗോപി സുന്ദർ ഒരുക്കിയ ഇൗ പശ്ചാത്തല സംഗീതം സിനിമ പോലെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിഗ് ബിയിലെ ബിജിഎം പോലെ തന്നെ ആരാധകർക്കിടയിലും ഇൗ സംഗീതം തരംഗമായിരുന്നു. 

ഗോപി സുന്ദർ ഒരുക്കിയ ചിത്രത്തിലെ മറ്റു ഗാനങ്ങളും ശ്രദ്ധേയമായിരുന്നു. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം തീയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്.