Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുസൃതിയുമായി വീണ്ടും നസ്രിയ; 'കൂടെ'യിലെ പുതിയ ഗാനം

nazriya

പൃഥ്വിരാജ് ചിത്രം 'കൂടെ'യിലെ പുതിയ ഗാനം പുറത്തിറങ്ങി. നസ്രിയ നസീം, പാർവതി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. അഞ്ജലി മേനോനാണ് ചിത്രത്തിന്റെ സംവിധാനം.  റഫീഖ് അഹമ്മദിന്റെ വരികൾക്ക് രഘു ദീക്ഷിതാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ ചിത്രങ്ങള്‍ക്കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ നസ്രിയയുടെ ഗംഭീരമായ തിരിച്ചുവരവായിരിക്കും 'കൂടെ'.യിലൂടെയെന്നാണ് ആരാധകരുടെ വിലയിരുത്തൽ. 

'കൂടെ' യിലെ ആദ്യഗാനത്തിനും ടീസറിനും വലിയ സ്വീകരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിച്ചിരുന്നത്. ഇപ്പോൾ രണ്ടാം ഗാനമെത്തിയപ്പോഴും അവസ്ഥ വ്യത്യസ്തമല്ല. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്കകം നിരവധി പേരാണ് ഗാനം യുട്യൂബിൽ കണ്ടത്. ബെന്നി ദയാലും രഞ്ജിത് ദീക്ഷിതും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡാൻസ് നമ്പറാണ് പുതിയ ഗാനം