ധര്‍മജൻ വേറെ ലെവലാണ്; ക്യാംപസിൽ തകർപ്പൻ ഡാൻസ്

സാധാരണ കോമഡി രംഗങ്ങളിലാണ് ധർമജൻ ബോൾഗാട്ടിയെ കാണാറുള്ളത്. എന്നാൽ ഇത്തവണ തകർപ്പൻ ഡാൻസുമായി കോളജ് വിദ്യാർഥിയായി എത്തുകയാണ് ധർമജൻ. 'സകലകലാശാല' എന്ന ചിത്രത്തിലെ പുതിയ ഗാനത്തിലാണു ധർമജന്റെ ഡാൻസ്.

പൂർണമായും ക്യാംപസ് പശ്ചാത്തലത്തിലാണു ചിത്രത്തിലെ 'വമ്പുവേണ്'ട എന്ന ഗാനം. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് എബി ടോം ആണു സംഗീതം. കീർത്തൻ ബേണിയും പ്രിയ ജേഴ്സണും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

ചിത്രത്തിലേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണു ഗാനത്തിനു ലഭിക്കുന്നത്. വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിൽ തീയറ്ററുകളിലെത്തും.