മൈക്കൽ ജാക്സന്‍ 'വാങ്ങിയ' ഓസ്കർ കാണാനില്ല

പോപ്പ് ഇതിഹാസം മൈക്കൽ ജാക്സന്റെ അലമാരകളിൽനിന്ന് ആ ഓസ്കർ ശില്പം അപ്രത്യക്ഷമായിരിക്കുന്നു! 1940ൽ ‘ഗോൺ വിത്ത് ദ് വിൻഡി’നു ലഭിച്ച മികച്ച ചിത്രത്തിനുള്ള ഓസ്കറാണ് ജാക്സൻ ലേലത്തിൽ വാങ്ങിയതും ഇപ്പോൾ അപ്രത്യക്ഷമായതും. ഗായകന്റെ അമ്മയും മക്കളുമാണ് അദ്ദേഹം ശേഷിപ്പിച്ച വമ്പിച്ച സ്വത്തിന്റെ അനന്തരാവകാശികൾ. 1999ൽ, 15 ലക്ഷം ഡോളർ മുടക്കി ജാക്സൻ ലേലത്തിൽ പിടിച്ച ഓസ്കർ എവിടെപ്പോയെന്നതിനെക്കുറിച്ച് അന്വേഷണം തുടങ്ങി.