ഏആർ. റഹ്മാൻ ഈണത്തിൽ പുത്തൻ ഗാനമെത്തി

അച്ചം എൻബദ് മടമൈയെടാ എന്ന ചിത്രത്തിലെ ഓരോ പാട്ടുകൾക്കും പ്രേക്ഷക ലോകം കാത്തിരിക്കുകയാണ്. കാരണം ഈണമിടുന്നത് എ ആർ‌ റഹ്മാനാണ് എന്നതു തന്നെ. ആദ്യ ഗാനം തള്ളി പോഗാതെയുെട ലിറിക്കൽ വിഡിയോ മുതൽ പാട്ടിന് പലർ െചയ്ത കവർ വേർഷൻ വരെ തരംഗമായിരുന്നു. ഇപ്പോഴിതാ അടുത്ത ഗാനമെത്തിയിരിക്കുന്നു. സത്യ പ്രകാശും സാഷാ തിരുപതിയും ചേർന്നു പാടിയ പാട്ടിന്റെ വരികളും കർണാടിക്  സംഗീതത്തിന്റെ ചേലുകള്‍ ചേർത്ത ഓർക്കസ്ട്രയും ആദ്യ കേഴ്‌വിയില്‍ തന്നെ നമുക്കിഷ്ടമാകും.

രാസാലി എന്ന ഈ ഗാനത്തിന്റെ വരികൾ താമരയുടേതാണ്. ഗൗതം മേനോൻ ചിത്രത്തിൽ ചിമ്പുവും മഞ്ജിമയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തള്ളി പോഗാതെ എന്ന ഗാനം ഒന്നര കോടിയോളം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്. സിദ് ശ്രീറാം ആലപിച്ച ഗാനമാണിത്.